മതില്‍ ചാടിക്കടക്കുന്ന കാട്ടാന
മതില്‍ ചാടിക്കടക്കുന്ന കാട്ടാന

'ഇതൊക്കെ ചെറുത്', മതിലും മുള്ളുവേലിയും ചാടിക്കടന്ന് കാട്ടാന - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

ന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. പലപ്പോഴും വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ പുലിപ്പേടിയിലും ആനയുടെ ഭീതിയിലും കഴിയേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഒരു മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മതിലിന്റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവെച്ച് ആന അപ്പുറം എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതാണ് വീഡിയോയയിലുള്ളത്. 

മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ട്. ഇതൊന്നും കാട്ടാനയ്ക്ക് കുഴപ്പമില്ല. ഇതെല്ലാം കൂളായി മറികടന്നാണ് ആന വീടിന്റെ മുന്‍വശം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com