'ബ്രാഹ്മണന്മാരെ ഗ്രാമത്തില്‍ കയറ്റരുത്', അച്ഛനെതിരെ കേസെടുത്തു; ആരും നിയമത്തിന് മുകളിലല്ലെന്ന് മുഖ്യമന്ത്രി 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ അച്ഛനെതിരെ കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ അച്ഛനെതിരെ കേസ്. ബ്രാഹ്മണ വിഭാഗത്തിനെ ബഹിഷ്‌കരിക്കണമെന്ന വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പ്രതികരിച്ചത്.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ വിഭാഗത്തിന് എതിരെ ഭൂപേഷ് ബഗേലിന്റെ അച്ഛന്‍ നന്ദകുമാര്‍ ബഗേല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ ബ്രാഹ്മണന്മാരെ അനുവദിക്കരുതെന്ന് രാജ്യത്തെ ഗ്രാമവാസികളോട് ആഹ്വാനം ചെയ്ത് നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. മറ്റു വിഭാഗങ്ങളോടും ഇക്കാര്യം പറയും. അതുവഴി അവരെ ബഹിഷ്‌കരിക്കാന്‍ സാധിക്കും.വോള്‍ഗ നദിയുടെ തീരത്തേയ്ക്ക് അവരെ തിരിച്ച് അയക്കണമെന്നും ബ്രാഹ്മണന്മാരെ ഉദ്ദേശിച്ച് നന്ദകുമാര്‍ ബഗേല്‍ പറഞ്ഞു.

നന്ദകുമാര്‍ ബഗേലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സര്‍വ് ബ്രാഹ്മിണ്‍ സമാജാണ് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് നന്ദകുമാര്‍ ബഗേലിനതിരെ കേസെടുത്തത്. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് ഭൂപേഷ് ബഗേല്‍ പ്രതികരിച്ചത്. അതിപ്പോള്‍ 86 വയസുള്ള അച്ഛനാണെങ്കിലും ശരി. എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ബഹുമാനിക്കുന്നു. അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം വേദനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com