മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍ കോവിഡ് വാക്‌സിന്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 03:13 PM |
Last Updated: 02nd April 2021 03:13 PM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗളൂരു: മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയ ആരോഗ്യവകുപ്പ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീലിനും ഭാര്യയ്ക്കുമാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോഗ്യജീവനക്കാര്‍ വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയത്.
മാര്‍ച്ച് 26നാണ് നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ചുള്ള പരീശീലനവും നിര്‍ദേശവും നില്‍കിയിട്ടും മന്ത്രിക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ജോലി സ്ഥലത്തുനിന്ന് പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. മാര്‍ച്ച് രണ്ടിനാണ് മന്ത്രിയുടെ വീട്ടിലെത്തി 60നും 45 വയസിനും മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ച മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി കെ സുധാകറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു