ഓട്ടോറിക്ഷയില്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്തു; 30കാരന്‍ പിടിയില്‍ 

മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷ യാത്രക്കാരനെ യുവതിയുടെ പരാതിയില്‍ പൊലീസ് പിടികൂടി.

പുനെയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് പോയത്. യാത്രാമധ്യേയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്തു. യശ്വന്താവോ ചവാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉടന്‍ തന്നെ പൊലീസുകാരോട് ദുരനുഭവം പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് 30 വയസുകാരനെ പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com