മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍?; നിര്‍ണായക യോഗം നാളെ 

കോവിഡ് രോഗവ്യാപന നിരക്ക് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് രോഗവ്യാപന നിരക്ക് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങളിലായി പ്രതിദിനം 50,000 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.31 ലക്ഷം ആക്ടീവ് രോഗികളാണ് നിലവിലുള്ളത്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ 10 ലക്ഷം ആക്ടീവ് കേസുകള്‍ ഉണ്ടാകും. കോവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ക്ഡൗണിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com