സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

ഇന്റേണല്‍ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ നിശ്ചയിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : സിബിഎസ്ഇ പരീക്ഷ മാറ്റി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ ബോര്‍ഡ് തയ്യാറാക്കും. ഇന്റേണല്‍ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ നിശ്ചയിക്കും. 

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനായി ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. 

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തടുര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരുടെ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com