കര്‍ണാടകയില്‍ 39,047 പേര്‍ക്ക് കോവിഡ്; ബംഗളൂരുവില്‍ 22,596; സ്ഥിതി രൂക്ഷം

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി.
ചിത്രം പിടിഐ
ചിത്രം പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ഇതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയായി.

കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്.

രോഗികള്‍ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമല്ലെന്നു കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കിടക്ക ലഭ്യതയിലുണ്ടായ വര്‍ധന വളരെ കുറവാണെന്നും സ്ഥിതിഗതികള്‍ ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ബെംഗളൂരുവില്‍ ഇപ്പോള്‍ 2 ലക്ഷത്തിലധികം സജീവമായ കോവിഡ് കേസുകളുണ്ട്. ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ക്ഷാമവും നഗരം നേരിടുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 12ന് അവസാനിക്കും. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള കര്‍ഫ്യുവും തുടരും. പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം. ലോക്ഡൗണുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അഭ്യര്‍ഥിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com