താനെ ആശുപത്രിയിൽ തീപിടുത്തം; വെന്റിലേറ്ററിലുണ്ടായിരുന്ന നാല് രോ​ഗികൾ മരിച്ചു

രോ​ഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താനെ: താനെയിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് രോ​ഗികൾ മരിച്ചു. മുംബ്രയിലെ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു തീപിടുത്തം. വെന്‍റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രോ​ഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 

ഇന്ന് പുലർച്ചെ 3.40ഓടെയാണ് അപകടമുണ്ടായത്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിലെ മീറ്റർ റൂമിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com