കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്
കർഷക പ്രക്ഷോഭം / ഫയൽ ചിത്രം
കർഷക പ്രക്ഷോഭം / ഫയൽ ചിത്രം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്. പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. 

ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്പ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍, സര്‍ക്കാര്‍ പിന്നീട് പുറകോട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍ണാം സിങ് ചരുനി പറഞ്ഞു. 

കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ ഉച്ചയ്ക്ക് ശേഷം ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നതാധികാര സമിതി യോഗം തീരുമാനിക്കുമെന്ന് കര്‍ഷക നേതാവ് യുധ്‌വീര്‍ സിങ് പറഞ്ഞു. യോഗത്തില്‍ പ്രക്ഷോഭം പിന്‍വലിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com