'ചതിക്കപ്പെട്ടു'; പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെയും അമ്മയെയും യുവാവ്  തീ കൊളുത്തി കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2021 02:10 PM  |  

Last Updated: 06th February 2021 02:10 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

ചെന്നൈ: പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ പ്രകോപിതനായി യുവാവ് കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊന്നു. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. 

കൊറുക്കുപ്പേട്ട് സ്വദേശി സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയും കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. സതീഷ് ബിടെക് ബിരുദധാരിയാണ്.

പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്  ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ചതിക്കപ്പെട്ടു എന്നു സൂചിപ്പിക്കുന്ന 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. 

സതീഷും രജിതയും എഴുവര്‍ഷമായിപ്രണയത്തിലായിരുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടര്‍ന്ന് രജിതയ്ക്ക് കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. 

അടുത്തിടെ ജോലിയില്‍ സ്ഥിരപ്പെട്ടതോടെ തന്നെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് രജിതയും കുടുംബവും ശ്രമിച്ചുവെന്നാണ് സതീഷ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. പ്രകോപിതനായ സതീഷ് അമ്മയെയും മകളെയും തീ വെച്ച് കൊല്ലുകയായിരുന്നു.