കടയിലെ പപ്പായ തിന്നു, പശുവിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തി; കടയുടമയുടെ ക്രൂരത, കേസ്
By സമകാലിക മലയാളം ഡെസ്ക് | Published: 19th February 2021 07:47 PM |
Last Updated: 19th February 2021 07:47 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ പശുവിന് നേരെ ക്രൂരത. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതിന് പശുവിന്റെ വയറ്റിലും കാലിലും കത്തി കൊണ്ട് കടയുടമ കുത്തി. പശുവിന്റെ ഉടമയുടെ പരാതിയില്‍ കടയുടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതാണ് പ്രകോപനത്തിന് കാരണം. ഉടന്‍ തന്നെ കടയുടമ കത്തി ഉപയോഗിച്ച് പശുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പശുവിന്റെ മുറിവ് വെച്ചുകെട്ടി.പശുവിന്റെ ഉടമയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.