ഇന്ധന വില വര്‍ധന 'മഹാസങ്കടകരം' ; കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല : നിര്‍മ്മല സീതാരാമന്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2021 02:58 PM  |  

Last Updated: 20th February 2021 02:58 PM  |   A+A-   |  

nirmala sitharaman

നിര്‍മ്മല സീതാരാമന്‍ / എഎന്‍ഐ ചിത്രം

 

ചെന്നൈ : ഇന്ധന വില വര്‍ധന കുഴപ്പം പിടിച്ച പ്രശ്‌നമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല.

ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

'ഇത് മഹാസങ്കടകരമാണ്' എന്നും ഇന്ധന വില വർധനവിൽ മന്ത്രി അഭിപ്രായപ്പെട്ടു.  താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്. തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല. ഇന്ധന വില വര്‍ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.