ട്രെയിന്‍ യാത്രക്കാര്‍ മാസ്‌ക് ധരിച്ചില്ല;  20 ദിവസത്തിനുള്ളില്‍ 2200 പേര്‍ക്കെതിരെ കേസ്;  പിഴയായി ഈടാക്കിയത് 3,21,000 രൂപ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 09:47 PM  |  

Last Updated: 22nd February 2021 09:50 PM  |   A+A-   |  

train

ഫയല്‍ ചിത്രം

 

ചെന്നൈ: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 2200 പേര്‍ക്ക് എതിരെ കേസ് എടുത്തതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയതായും റെയില്‍വെ അറിയിച്ചു.

20 ദിവസങ്ങള്‍ക്കുള്ളിലാണ് 2,200പേര്‍ക്കെതിരെ റെയില്‍വെ കേസ് എടുത്തത്. യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും നിയമലംഘനം തുടരുകയാണെന്ന്് ഇത് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. 

രാജ്യത്തെ എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും മാസ്‌ക് പരിശോധ നടത്തുന്നതായാണ് റെയില്‍വെ പറയുന്നത്. ഫെബ്രുവരി 1 മുതല്‍ 14വരെ മുംബൈയില്‍ മാത്രമായി 4618 യാത്രക്കാര്‍ക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തത്.