രണ്ടുപേരെയും കൈവിടാനാവില്ല; അതുകൊണ്ട് ഇരുവരെയും കെട്ടി; ഒരേ പന്തലില്‍ രണ്ട് കാമുകിമാരെ വിവാഹം ചെയ്ത് യുവാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 04:43 PM |
Last Updated: 08th January 2021 04:43 PM | A+A A- |
ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെ വിവാഹം ചെയ്ത് യുവാവ് ചിത്രം എഎന്‍ഐ
റായ്പൂര്‍: പ്രണയം മൂത്തപ്പോള്‍ യുവാവ് കാമുകിമാരായ രണ്ടുപേരെയും കൈവിട്ടില്ല. ഒരേ പന്തലില്‍ വച്ച് ഇരുവരെയും വിവാഹം ചെയ്തു. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും അനുവാദത്തോടെ വളരെ ആഘോഷപൂര്‍വമായിരുന്നു കല്യാണം ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലാണ് സംഭവം. പൂര്‍ണമായും മതപരമായ ആചാരങ്ങളോടെയായിരുന്നു വിവാഹം.
ഇരുവരും തന്നെ അഗാധമായി സ്‌നേഹിച്ചു. അതുകൊണ്ട് തനിക്ക് ഇരുവരെയും ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് രണ്ടുപേരെയും സ്വന്തമാക്കാന്‍ തീരുമാനിച്ചതെന്ന് മൗര്യ പറഞ്ഞു. തന്നോടൊപ്പം ജീവിച്ചാല്‍ മതിയെന്ന് രണ്ടുപേരും തീരുമാനിച്ചു. അതിനാല്‍ ഒരാളെ തനിക്ക് ഒഴിവാക്കാന്‍ ആകുമായിരുന്നില്ല മൗര്യ പറഞ്ഞു.
ടോക്പാല്‍ സ്വദേശിയായ 21 കാരിയാണ് മൗര്യയുടെ ആദ്യകാമുകി. അവരുമായി വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. അത് പിന്നാലെ പ്രണയമായി മാറുകയായിരുന്നു. താന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അതിനാല്‍ ഈ ബന്ധം തുടരാനാവില്ലെന്നും ചന്തു അറിയെച്ചങ്കിലു പിന്‍മാറാന്‍ യുവതി തയ്യാറായില്ല. യുവതികള്‍ രണ്ടുപേരും പരിചയക്കാരായതോടെ പ്രണയം സജീവമായെന്നും ചന്തുപറഞ്ഞു. അതിനിടെ രണ്ടാമത്തെ കാമുകി ഒരു ദിവസം ചന്തുവിന്റെ വീട്ടിലെത്തി. ഇതറിഞ്ഞ് ആദ്യ കാമുകിയും എത്തി. ഇവര്‍ ചന്തുവിന്റെ വീട്ടില്‍ ഒരു കുടുംബം പോലെ കഴിഞ്ഞു.
ഏതാനുമാസങ്ങള്‍ക്ക് ശേഷം നാട്ടുകാരും ബന്ധുക്കളും രണ്ട് സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങി. നാട്ടുകാരുടെ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ചന്തു ഇരുവരെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ നിന്ന് യുവാവുമായി ആദ്യം ബന്ധം സ്ഥാപിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടു നിന്നു. ജനുവരി അഞ്ചിനായിരുന്നു വിവാഹം.