കണ്ണില്ലാത്ത ക്രൂരത!, സംഘം ചേര്‍ന്ന് ഗംഗാ ഡോള്‍ഫിനെ അടിച്ചുകൊന്നു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2021 03:26 PM  |  

Last Updated: 08th January 2021 03:26 PM  |   A+A-   |  

Gangetic dolphin

യുവാക്കള്‍ സംഘം ചേര്‍ന്ന് ഗംഗാ ഡോള്‍ഫിനെ അടിച്ചുകൊല്ലുന്നു

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗംഗാ ഡോള്‍ഫിനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. വടികളും മഴുവും ഉപയോഗിച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഡോള്‍ഫിനെ അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നു.സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 31ന്  ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം നടന്നത്. ഒരു ദയയുമില്ലാതെ ഡോള്‍ഫിനെ സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്. വടികളും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. വെള്ളത്തില്‍ വച്ചു തന്നെയായിരുന്നു അതിരുവിട്ട പ്രവൃത്തി.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് തന്നെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉപദ്രവകാരിയാണ് എന്ന് കരുതിയാണ് യുവാക്കള്‍ ഇതിനെ അടിച്ചുകൊന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വംശനാശഭീഷണി നേരിടുന്ന ജീവിയാണ് ഗംഗാ ഡോള്‍ഫിന്‍. ഡോള്‍ഫിന്‍ വേട്ടയാണ് ഇവയുടെ എണ്ണം കുറയാന്‍ ഇടയാക്കിയത്.