കോവാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റായ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന കോവിഡിനെതിരെയുള്ള കുത്തിവെയ്പ് യജ്ഞത്തില്‍ കോവാക്‌സിന്‍ ഉള്‍പ്പെടുത്തില്ല എന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവസാന ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കി വാക്‌സിന്‍ വിജയകരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ കോവാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി ടി എസ് സിങ് ഡിയോ അറിയിച്ചു.

പരീക്ഷണഘട്ടത്തില്‍ ഇരിക്കുന്ന വാക്‌സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. വാക്‌സിന്‍ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ആത്മവിശ്വാസത്തോടെ വാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ടി എസ് സിങ് പറഞ്ഞു. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാക്‌സിന്‍ ഉപയോഗിക്കുന്നത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. 


ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഷീല്‍ഡിനും കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. മുന്‍കരുതലിന്റെ ഭാഗമായാണ് കോവാക്‌സിന് അനുമതി നല്‍കിയതെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com