സബ് കലക്ടറുടെ സഹോദരിയെ വീട്ടില്‍ കൈയും കാലും കെട്ടിയിട്ട നിലയില്‍; അബോധാവസ്ഥയില്‍; മരണം

അബോധാവസ്ഥയില്‍ കൈയും കാലും കെട്ടിയ നിലയില്‍ സത്രീയെ കണ്ടെത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ സബ് കലക്ടറുടെ സഹോദരിയെ കൈയും കാലും കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 55 കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മാനസസരോവര്‍ ഏരിയയിലാണ് സംഭവം.

ജയ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സഹോദരി വിജയമ്മയാണ് മരിച്ചത്. രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. അബോധാവസ്ഥയില്‍ കൈയും കാലും കെട്ടിയ നിലയില്‍ സത്രീയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ മുതിര്‍ന്ന പൊലീസ്  ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com