ഓടുന്ന ബസില്‍ ഭീഷണിപ്പെടുത്തി യുവതിയെ രണ്ടുതവണ ബലാത്സംഗം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 01:14 PM |
Last Updated: 12th January 2021 01:14 PM | A+A A- |
പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ ഓടുന്ന ബസില്‍ യുവതിയെ രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.
പുനെയിലാണ് സംഭവം. സ്വകാര്യ ആഢംബര ബസിലാണ് പീഡനം നടന്നത്. ബസിലെ ക്ലീനര്‍ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. നാഗ്പൂരില്‍ നിന്ന് പുനെയിലേക്ക് പോകുകയായിരുന്നു ബസ്.
വാഷിം ജില്ലയിലാണ് സംഭവം നടന്നത്. രഞ്ജന്‍ഗാവ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.സംഭവം നടന്നത് വാഷിം ജില്ലയില്‍ ആയതിനാല്‍ മലേഗാവ് പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.