അതിര്‍ത്തിയില്‍ 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭപാത; ഭീകരരുടെ നുഴഞ്ഞുക്കയറ്റം തകര്‍ത്ത് ബിഎസ്എഫ് 

ജമ്മുകശ്മീരില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന ഭൂഗര്‍ഭപാത കണ്ടെത്തി
അതിര്‍ത്തിയില്‍ ബിഎസ്എഫ് കണ്ടെത്തിയ ഭൂഗര്‍ഭപാത/ എഎന്‍ഐ ചിത്രം
അതിര്‍ത്തിയില്‍ ബിഎസ്എഫ് കണ്ടെത്തിയ ഭൂഗര്‍ഭപാത/ എഎന്‍ഐ ചിത്രം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന ഭൂഗര്‍ഭപാത കണ്ടെത്തി. 150 മീറ്റര്‍ നീളമുള്ള ടണല്‍ അതിര്‍ത്തിരക്ഷാ സേനയായ ബിഎസ്എഫ് ആണ് കണ്ടെത്തിയത്. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുക്കയറ്റത്തിന് ഭീകരര്‍ ഉപയോഗിച്ചിരുന്ന ടണലാണിതെന്ന് ബിഎസ്എഫ് അറിയിച്ചു.

കത്തുവ ജില്ലയില്‍ ഹീരാനഗര്‍ സെക്ടറിലാണ് ടണല്‍ കണ്ടെത്തിയത്. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനുള്ള ദൗത്യത്തിനിടെയാണ് ഭൂഗര്‍ഭപാത ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് നിര്‍മ്മാണവിദ്യ വ്യക്തമാക്കുന്നതായി ബിഎസ്എഫ് ഐജി എന്‍ എസ് ജാംവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ പാകിസ്ഥാന്‍ സഹായിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. ഭൂഗര്‍ഭപാത കണ്ടിട്ട് അടുത്തകാലത്ത് നിര്‍മ്മിച്ചതല്ലെന്നും കഴിഞ്ഞ കുറെ നാളുകളായി ഇതുവഴി ഭീകരര്‍ നുഴഞ്ഞുക്കയറാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നും ഐജി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com