ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 03:40 PM |
Last Updated: 13th January 2021 04:25 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനുവരി 18 മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക. മാതാപിതാക്കളുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. പത്തുമാസത്തിന് ശേഷമാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നത്. ബോര്‍ഡ് പരീക്ഷകളും മറ്റും തീരുമാനിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.