ആറാം ഭാര്യയും സംതൃപ്തി നല്‍കുന്നില്ല; ഏഴാം വിവാഹത്തിനൊരുങ്ങി 63കാരന്‍

ആറാം ഭാര്യ തന്റെ കടമകള്‍ നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് 63കാരന്‍ ഏഴാം വിവാഹത്തിനൊരുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


സൂറത്ത്: ആറാം ഭാര്യ തന്റെ കടമകള്‍ നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് 63കാരന്‍ ഏഴാം വിവാഹത്തിനൊരുങ്ങുന്നു. സൂറത്തിലെ കര്‍ഷകനായ അയൂബ ദേഗിയ എന്നയാളാണ് പുതിയ വധുവിനെ തേടുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലും ഇയാള്‍ ഏഴാം ഭാര്യയ്ക്ക് വേണ്ടിയുള്ള തിരിച്ചിലിലായിരുന്നു. 5 മാസം മുന്‍പായിരുന്നു ഇയാളുടെ ആറാമത്തെ വിവാഹം.

സൂറത്ത് ജില്ലയില്‍ നിന്നുള്ള ധനികനായ കര്‍ഷകരിലൊരാളാണ് അയൂബ്. 2020 സപ്തംബറിലായിരുന്നു ഇയാളുടെ ആറാം വിവാഹം. ഈ ബന്ധം അധികകാലം നിലനിന്നില്ല. താനുമായി കിടക്ക പങ്കിടുന്നില്ലെന്നും ശാരീരിക ബന്ധം പുലര്‍ത്തുന്നില്ലെന്നും ഇവര്‍ക്ക് അണുബാധയാണെന്നും പറഞ്ഞാണ് 42കാരിയെ ഇയാള്‍ ഒഴിവാക്കിയത്. എന്നാല്‍ തനിക്ക് ഹൃദയസംബന്ധമായ, ഡയബറ്റിക്ക് തുടങ്ങിയ നിരവധി അസുഖങ്ങളുണ്ട്. താനുമായി ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ഭാര്യ വേണമെന്നാണ് ഇയാളുടെ ഇപ്പോഴത്തെ ആവശ്യം. 

ഇതേഗ്രാമത്തില്‍ തന്നെയാണ് ഇയാളുടെ ആദ്യഭാര്യ താമസിക്കുന്നത്. ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളും ഉണ്ട്. മൂത്തയാള്‍ക്ക് 35 വയസ് പ്രായവും ഉണ്ടെന്നും ഇയാളുടെ ആറാമത്തെ ഭാര്യ പറയുന്നു

42കാരിയായ വിധവയായ സ്ത്രീയായിരുന്നു ഇയാളുടെ ആറാമത്തെ ഭാര്യ. വിവാഹശേഷമാണ് ഭര്‍ത്താവിന് വേറേയും അഞ്ച് ഭാര്യമാരുണ്ടെന്ന കാര്യം യുവതി അറിയുന്നത്. തന്നെ കബളിപ്പിച്ചാണ് വിവാഹം ചെയ്തതെന്നും വേറെയും ഭാര്യമാരുള്ള കാര്യം മറച്ചുവെച്ചുവെന്നും യുവതി പറയുന്നു. ഡിസംബറില്‍ പുറത്തുപോകുകയാണെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീയെ അവരുടെ  സഹോദരിയുടെ വീട്ടിലാക്കുകയായിരുന്നു. മടങ്ങിവരുമ്പോള്‍ കൂട്ടാമെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് ഇയാള്‍ വരാതെയായതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്

വിധവയായതിനാല്‍ വിവാഹം കഴിക്കാനും പിന്തുണയ്ക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കര്‍ഷകര്‍ ഇവരെ വിവാഹം കഴിച്ചത്. മതാചാരപ്രകാരം വിധവയെ കല്യാണം കഴിക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നാതായം അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും വീടും നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ആറാം ഭാര്യ പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com