ജോലി വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു; ടി സീരീസ് എംഡി ഭൂഷണ്‍ കുമാറിനെതിരെ 30കാരിയുടെ പരാതി; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2021 01:10 PM  |  

Last Updated: 16th July 2021 01:10 PM  |   A+A-   |  

bhushan_kumar

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: സംഗീത നിര്‍മാണ കമ്പനിയായ ടി സീരീസിന്റെ എംഡി ഭൂഷണ്‍ കുമാറിനെതിരെ ബലാത്സംഗക്കേസ്. ടി സീരീസ് കമ്പനിയുടെ സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെ മുംബൈ പൊലീസാണ് കേസ് ഫയല്‍ ചെയ്തത്. 

ജോലി വാഗ്ദാനം നല്‍കി ഭൂഷണ്‍ ബലാത്സം​ഗം ചെയ്തതായി ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ടീ സീരീസ് കമ്പനിയില്‍ വരാന്‍ പോകുന്ന പുതിയ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ജോലി വാഗ്ദാനം നല്‍കിയാണ് ഭൂഷണ്‍ ബലാത്സം​ഗം ചെയ്തതെന്ന് 30കാരി നല്‍കിയ പരാതിയില്‍ പറയുന്നു. 

വിളിച്ചു വരുത്തി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയയിലുണ്ട്. ഭൂഷണെതിരെ ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.