എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും ; ക്രിയാത്മക ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകണമെന്ന് പ്രധാനമന്ത്രി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 'ബാഹുബലി'  ആണെന്ന് നരേന്ദ്രമോദി പറഞ്ഞു
നരേന്ദ്രമോദി/ എഎൻഐ ചിത്രം
നരേന്ദ്രമോദി/ എഎൻഐ ചിത്രം

ന്യൂഡല്‍ഹി : എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ച ക്രിയാത്മകമാകണമെന്നും പ്രധാനമന്ത്രി എംപിമാരോട് അഭ്യര്‍ത്ഥിച്ചു. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. 

വിഷയങ്ങളില്‍ ശാന്തമായി മറുപടി പറയാന്‍ സര്‍ക്കാരിനെ അനുവദിക്കണം. സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണം. ഇതാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. ജനവിശ്വാസവും വികസനവേഗവും ത്വരിതപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷത്തു നിന്നും ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. കോവിഡിനെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 'ബാഹുബലി' ആണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് 40 ലക്ഷത്തിലേറെ വാക്‌സിന്‍ എടുത്ത ബാഹുബലികള്‍ ഉണ്ടെന്നും മോദി പറഞ്ഞു. 

പാര്‍ലമെന്റില്‍ ഫലവത്തായ ചര്‍ച്ചയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷി പറഞ്ഞു. ചര്‍ച്ചകളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടില്ല. പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പ്രഹഌദ് ജോഷി പറഞ്ഞു. ഇന്നു മുതല്‍ ഓഗസ്റ്റ് 13 വരെയാണ് പാര്‍ലമെന്റിന്‍രെ വര്‍ഷകാല സമ്മേളനം നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com