നേതാക്കളുടെ ശ്രദ്ധ നേടാൻ ജമ്മുവില്‍ 'വ്യാജ ഭീകരാക്രമണം'; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധകിട്ടുന്നതിനും കൂടുതല്‍ സുരക്ഷാ അകമ്പടി കിട്ടുന്നതിനും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വയം ആക്രമണം നടത്തിയതെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലില്‍ വ്യാജഭീകരാക്രമണം നടത്തിയ ബിജെപി നേതാക്കളെയും അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്തു. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധകിട്ടുന്നതിനും കൂടുതല്‍ സുരക്ഷാ അകമ്പടി കിട്ടുന്നതിനും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വയം ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ബിജെപി ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷാഫി മിറിന്റെ മകന്‍ ഇഷ്ഫാഖ് അഹമ്മദ്, ബഷ്റാത് അഹമ്മദ് എന്നിവരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. കോടതി ഇവരെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് നേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയതായിരുന്നു ഇവരുടെ ആരോപണം.  ഇഷ്ഫാഖ് അഹമ്മദിന് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇത് കെട്ടിച്ചമച്ച ആക്രമണമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. സംഭവത്തില്‍ മിറിനേയും മകനേയും ബഷ്റാത് അഹമ്മദിനേയും ബിജെപി സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഏപ്രില്‍ മെയ് മാസങ്ങളിലായി രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങളെ കവര്‍ച്ചാ റാക്കറ്റ് നടത്തിയതിന് പിടികൂടിയിരുന്നു. തീവ്രവാദികളായി ചമഞ്ഞ് വ്യാപാരികളില്‍ നിന്നും ആപ്പിള്‍ ഡീലര്‍മാരില്‍ നിന്നും പണം തട്ടിയെടുത്തതിനാണ് ഇവര്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com