കോവിഡ് മരണം വീണ്ടും 500ൽ താഴെ, രോ​ഗികളെക്കാൾ കൂടുതൽ രോ​ഗമുക്തർ; ഇന്നലെ  35,342 പേർക്ക് വൈറസ് ബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2021 09:50 AM  |  

Last Updated: 23rd July 2021 09:50 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികൾ കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോ​ഗികൾ ഇന്നലെ 35,000ൽ എത്തി. 24 മണിക്കൂറിനിടെ 35,342 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം  3,12,93,062 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 483 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ  4,19,470  ആയി ഉയർന്നു. നിലവിൽ 4,05,513 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 38,740 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം  3,04,68,079 ആയി ഉയർന്നു. നിലവിൽ  42,34,17,030 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.