മഹാരാഷ്ടയും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു; അഞ്ചു തലത്തില്‍ അണ്‍ലോക്ക് പ്രഖ്യാപിച്ചു 

ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പിന്നാലെ അണ്‍ലോക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പിന്നാലെ അണ്‍ലോക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഘട്ടം ഘട്ടമായി സംസ്ഥാനം തുറന്നിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ അഞ്ചായി തിരിച്ച് അണ്‍ലോക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമോ അതില്‍ താഴെയോ എത്തുകയും ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയും വരുന്ന ജില്ലകളെ ലെവല്‍ ഒന്ന് പ്രദേശങ്ങളായി പ്രഖ്യാപിക്കും. ഇവിടെ പൂര്‍ണമായി തുറന്നിടാനും സാധാരണനിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുവദിക്കും. മാള്‍, തിയറ്ററുകള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കല്യാണം, സംസ്‌കാരം എന്നി ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ഇതില്‍ ഉള്‍പ്പെടുക.

അമരാവതി, മുംബൈ, തുടങ്ങിയ ജില്ലകള്‍ രണ്ടാം നിരയിലാണ് ഉള്‍പ്പെടുക. എന്നാല്‍ സംസ്ഥാന തലസ്ഥാനം എന്ന നിലയില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാലും ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ട എന്നതാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനം എടുക്കാനാണ് ആലോചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com