തമിഴ്‌നാട്ടില്‍ സിപിഎമ്മിനും സിപിഐക്കും ആറു സീറ്റ് വീതം ; ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സീറ്റ് ധാരണയായി

സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍
സ്റ്റാലിനും സിപിഎം നേതാക്കളും ധാരണപത്രം ഒപ്പുവെച്ചശേഷം / ട്വിറ്റര്‍
സ്റ്റാലിനും സിപിഎം നേതാക്കളും ധാരണപത്രം ഒപ്പുവെച്ചശേഷം / ട്വിറ്റര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ സിപിഎമ്മിനും സിപിഐക്കും സീറ്റ് ധാരണയായി. സിപിഎമ്മിന് ആറു സീറ്റുകളാണ് ലഭിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എട്ടു സീറ്റുകള്‍ വേണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്. 

സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു. മതവെറി പിടിച്ച ബിജെപിയും അണ്ണാഡിഎംകെയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐക്കും ആറു സീറ്റുകളാണ് ലഭിക്കുക. 

സഖ്യത്തിലെ മറ്റൊരു കക്ഷിയായ കോണ്‍ഗ്രസിന് 25 സീറ്റുകളാണ് ലഭിക്കുക. രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് 25 സീറ്റുകള്‍ ലഭിച്ചത്. സഖ്യത്തിലെ മറ്റു കക്ഷികളായ എംഡിഎംകെ, വിടുതലൈ ചിരുതൈഗള്‍ കക്ഷി, എന്നിവര്‍ക്കും ആറു സീറ്റുകള്‍ ലഭിച്ചു. ഐയുഎംഎല്ലിന് മൂന്നും മനിതനേയ മക്കല്‍ കക്ഷിയ്ക്ക് രണ്ടു സീറ്റും നല്‍കാന്‍ ധാരണയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com