ബംഗാളില്‍ 15 സ്ഥലങ്ങളില്‍ ഉഗ്ര സ്‌ഫോടനം; പൊലീസ് നോക്കി നില്‍ക്കെ ബോംബ് എറിഞ്ഞതായി ആരോപണം

ബംഗാളില്‍ 15 സ്ഥലങ്ങളില്‍ ഉഗ്ര സ്‌ഫോടനം; പൊലീസ് നോക്കി നില്‍ക്കെ ബോംബ് എറിഞ്ഞതായി ആരോപണം
സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറ തകർത്ത നിലയിൽ/ എഎൻഐ
സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറ തകർത്ത നിലയിൽ/ എഎൻഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ഇടങ്ങളിലായി ബോംബാക്രമണം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ്നാസ് ജില്ലയിലെ 15 ഇടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. 

ജഗത്ദലിലെ ഗലി നമ്പര്‍ 17ല്‍ ബോംബ് സ്‌ഫോടനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി എംപി അര്‍ജുന്‍ സിങിന്റെ വീടിന് സമീപമാണ് ഗലി നമ്പര്‍ 17. നഗരത്തിലെ 15 സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അജ്ഞാതരായ പ്രതികള്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതായി പൊലീസ് പറയുന്നു. പല സ്ഥലത്തും പ്രതികള്‍ സിസിടിവി ക്യാമറകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇത്തരമൊരു സംഭവമുണ്ടായതിന്റെ പിന്നില്‍ പൊലീസിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ജഗത്ദലില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആക്രമണമുണ്ടായ ഒരു സ്ഥലത്ത് പൊലീസ് നോക്കി നില്‍ക്കെയാണ് ബോംബേറുണ്ടായതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

ബിജെപി എംപി അര്‍ജുന്‍ സിങും സ്ഥലത്തെത്തിയിരുന്നു. എംപിയും പാലീസിനെ കുറ്റപ്പെടുത്തി. കഴിഞ്ഞ 10-12 ദിവസമായി പൊലീസിനോട് സുരക്ഷാ ഭീഷണി സംബന്ധിച്ച് പരാതി പറയുന്നുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. സംസ്ഥാനം മുഴുവന്‍ ക്രമസമാധാനം തകര്‍ന്ന അവസ്ഥയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും തങ്ങള്‍ പറഞ്ഞിരുന്നുവെന്നും എംപി പറയുന്നു. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശമുള്ളതിനാലാണ് പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com