അമിത മദ്യപാനത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരണം; ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി

അപകടത്തെ തുടര്‍ന്ന് നേരിട്ടുണ്ടായ പരിക്ക് മരണകാരണം ആയാല്‍ മാത്രം ഇന്‍ഷൂറന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി
ഫയല്‍ചിത്രം
ഫയല്‍ചിത്രം

ന്യൂഡല്‍ഹി: മദ്യപാനത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചയാളുടെ ബന്ധുവിന് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. അപകടത്തെ തുടര്‍ന്ന് നേരിട്ടുണ്ടായ പരിക്ക് മരണകാരണം ആയാല്‍ മാത്രം ഇന്‍ഷൂറന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി. 

ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദേശീയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്റെ വിധി ചോദ്യം ചെയ്താണ് മരിച്ചയാളുടെ ബന്ധു സുപ്രീംകോടതിയില്‍ എത്തിയത്. 2009ലായിരുന്നു കമ്മിഷന്റെ വിധി. അപകടമല്ല മരണകാരണം എന്നതിനാല്‍ പോളിസിയുടെ നിബന്ധനകള്‍പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് കമ്മിഷന്‍ വിധിച്ചത്. 

ഹിമാചല്‍ പ്രദേശ് സംസ്ഥാന വനം കോര്‍പ്പറേഷനില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്നയാള്‍ അമിത മധ്യപാനത്തെ തുടര്‍ന്ന് 1997ലാണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com