'കോവിഡില്‍ നിന്ന് ലോകത്തെ മോചിപ്പിക്കണമെന്ന് അമ്മയോട് പ്രാര്‍ത്ഥിച്ചു'- ബംഗ്ലാദേശിലെ പൗരാണിക കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോദി (വീഡിയോ)

'കോവിഡില്‍ നിന്ന് ലോകത്തെ മോചിപ്പിക്കണമെന്ന് അമ്മയോട് പ്രാര്‍ത്ഥിച്ചു'- ബംഗ്ലാദേശിലെ പൗരാണിക കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോദി
കാളി ക്ഷേത്രത്തിൽ പ്രാർഥിക്കുന്ന പ്രധാനമന്ത്രി/ വീഡിയോ ദൃശ്യം
കാളി ക്ഷേത്രത്തിൽ പ്രാർഥിക്കുന്ന പ്രധാനമന്ത്രി/ വീഡിയോ ദൃശ്യം

ധാക്ക: ബംഗ്ലാദേശിലെ പൗരാണിക കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി ഷത്ഖിര ജില്ലയിലെ ജെഷൊരേശ്വരി കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 

ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമമായ ഈശ്വരിപുരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നു അതിര്‍ത്തി കടന്ന് ജനങ്ങള്‍ ഇവിടെ ദര്‍ശനത്തിനായി എത്താറുണ്ട്. 16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ഹിന്ദു വിശ്വാസ പ്രകാരമുള്ള 51 ശക്തി പീഠങ്ങളില്‍ ഒന്നായാണ് ഈ കാളി ക്ഷേത്രവും കണക്കാക്കുന്നത്.  

പരമ്പരാഗത രീതിയിലാണ് മോദിയെ ക്ഷേത്രത്തിലേക്ക് അധികൃതര്‍ സ്വാഗതം ചെയ്തത്. സ്വര്‍ണ പ്ലേറ്റില്‍ വെള്ളി അലങ്കരാങ്ങളോടു കൂടി കൈകൊണ്ടു നിര്‍മിച്ച ഒരു കിരീടവും അദ്ദേഹം കാളി പ്രതിഷ്ഠയെ അണിയിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം സ്വന്തം ട്വിറ്റര്‍ പേജില്‍ പങ്കിട്ടു. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന് കാളിയോട് പ്രാര്‍ത്ഥിച്ചതായും മോദി വ്യക്തമാക്കി. 

'ഈ പുണ്യ ക്ഷേത്രം സന്ദര്‍ശിച്ച് മാ കാളിക്ക്  പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കണമെന്ന് ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിച്ചു'- ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. 

ക്ഷേത്രത്തോടനുബന്ധിച്ച് ഒരു കമ്മ്യൂണിറ്റ് ഹാള്‍ പണിയണമെന്ന് നിര്‍ദ്ദേശം വച്ചതായി അദ്ദേഹം വ്യക്തമാക്കി. വിവിധോദ്ദേശ്യങ്ങളാണ് ഈ ഹാള്‍ നിര്‍മിക്കുന്നതിലൂടെ സാധ്യമാകുന്നത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും ഒപ്പം പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് സുരക്ഷിതമായി മാറി നില്‍ക്കാനും സൗകര്യപ്പെടുന്ന തരത്തില്‍ ഈ ഹാള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com