ബൈക്കില്‍ പോകുന്നതിനിടെ 19കാരിയെ തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി; വീഡിയോ ചിത്രീകരിച്ചു; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 03:35 PM |
Last Updated: 31st March 2021 03:35 PM | A+A A- |

പ്രതീകാത്മക ചിത്രം
ആഗ്ര: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച വൈകീട്ട് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മൂന്നംഗസംഘം ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മൂന്നംഗസംഘം ഇരുവരെയും കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ബലാത്സംഗത്തിനിരയാക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയതായും 19കാരി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ; തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തന്നെ സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ഇത് സംബന്ധിച്ച് യുവതി പരാതി നല്‍കിയതായി ആഗ്രയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. കേസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയതായും പൊലീസ് പറഞ്ഞു.