കോവിഡ് ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ ചേരിയില്‍ പായ്ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന വീഡിയോ, കേസ്

കോവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പായ്ക്ക് ചെയ്ത വിതരണക്കാരന് എതിരെ കേസ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌

മുംബൈ: കോവിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പായ്ക്ക് ചെയ്ത വിതരണക്കാരന് എതിരെ കേസ്. മുംബൈയിലെ ചേരിയില്‍ സ്വാബ് ടെസ്റ്റുകള്‍ പാക്ക് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

കഴിഞ്ഞയാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ഇതിനുപിന്നാലെ പൊലീസും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും ചേരിയിലെത്തുകയും പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

ചേരികളിലെ വീടുകളില്‍ നിന്ന് ആളുകളെ ജോലിക്കെടുത്താണ് വിതരണക്കാരന്‍ പാക്കറ്റുകള്‍ നിറച്ചുകൊണ്ടിരുന്നത്. പകര്‍ച്ച വ്യാധി നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പാക്കറ്റുകള്‍ നിറയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലൗസും മാസ്‌കും ധരിക്കാതെയാണ് ഇവര്‍ സ്വാബ് സ്റ്റിക്കുകള്‍ പായ്ക്ക് ചെയ്യുന്നത്. ആയിരം സ്വാബ് സ്റ്റിക്കുകള്‍ പായ്ക്ക് ചെയ്യാന്‍ സ്ത്രീകള്‍ക്ക് 20 രൂപയാണ് നല്‍കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com