അച്ഛനും അമ്മയ്ക്കും കോവിഡ്; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാന്‍ ആരുമില്ല; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരി; അഭിനന്ദനം

ബന്ധുക്കളാരും അടുത്ത് ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ ഇവര്‍ക്ക് നവജാതശിശുവിനെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റൈടുത്ത് ഡല്‍ഹിയിലെ പൊലീസ് ജീവനക്കാരി. ഡല്‍ഹിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് അടുത്തിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബന്ധുക്കളാരും ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ ഇവര്‍ക്ക് നവജാതശിശുവിനെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 

അടുത്ത ബന്ധുക്കളെല്ലാം ഉത്തര്‍പ്രദേശില്‍ ആയതിനാലും അവരെല്ലാം തന്നെ ലോക്ക്ഡൗണ്‍ കുടുങ്ങിയതിനാലും ഡല്‍ഹിയിലേക്ക് വരാനുള്ള സാഹചര്യവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചുമതല ഏറ്റെടുക്കാന്‍ ഡല്‍ഹിയിലെ വനിതാ പൊലീസുകാരിയായ രാഖി മുന്നോട്ടുവന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ ദുരവസ്ഥ മനസിലാക്കിയ രാഖി ഇക്കാര്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചു.

തുടര്‍ന്ന് അവര്‍ ദമ്പതികളുടെ വീട്ടില്‍ എത്തി കുട്ടിയെ പരിപാലിക്കാനുള്ള സന്നദ്ധത അറിയിച്ചു. മോഡിനഗറിലെ മുത്തച്ഛന്റെ വീട്ടിലേക്ക് കുഞ്ഞിനെ സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണം ലഭിക്കുന്നതുവരെ കുട്ടിയുടെ സംരക്ഷണം രാഖി ഏറ്റെടുക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com