കോവിഡ് രോഗികളേക്കാള്‍ രോഗ മുക്തര്‍; കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആശ്വാസം; ആശങ്ക ഒഴിയാതെ തമിഴ്‌നാട്

കോവിഡ് രോഗികളേക്കാള്‍ രോഗ മുക്തര്‍; കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആശ്വാസം; ആശങ്ക ഒഴിയാതെ തമിഴ്‌നാട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാട് സംസ്ഥാനത്ത്. ആശങ്കയായി നിന്ന കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്‍കുന്നു. 

തമിഴ്‌നാട്ടില്‍ ഇന്ന് 33,059 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 21,362 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 364 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 16,64,350. നിലവില്‍ 2,31,596 പേര്‍ ചികിത്സയില്‍. ആകെ രോഗ മുക്തി 14,03,052. ആകെ മരണം 18,369. 

കഴിഞ്ഞ കുറച്ച് ദിവസമായി ആശങ്കയായി നിന്ന കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ എത്തി. ഇന്ന് 30,309 പേര്‍ക്കാണ് രോഗം. 525 പേര്‍ മരിച്ചു. രോഗികളേക്കാള്‍ ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ നല്ല പുരോഗതി ഉള്ളത് ആശ്വാസം. ഇന്ന് 58,395 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,72,374. ആകെ രോഗ മുക്തി 16,74.487. ആകെ മരണം 22,838. നിലവില്‍ 5,75,028 പേരാണ് ചികിത്സയില്‍. 

മഹാരാഷ്ട്രയില്‍ ഇന്ന് 28,438 പേര്‍ക്കാണ് രോഗം. 52,898 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 679 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകള്‍ 4,19,727.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com