'ഷോ' പ്രേരണയായി, വയോധികയെ വായ് മൂടിക്കെട്ടി, തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൗമാരക്കാര്‍ 1.6ലക്ഷം രൂപ കവര്‍ന്നു, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 05:47 PM  |  

Last Updated: 04th November 2021 05:47 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മുംബൈ: മഹാരാഷ്ട്രയില്‍ 70 വയസ്സുകാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികള്‍ പിടിയില്‍. ടെലിവിഷന്‍ പരിപാടിയായ സിഐഡിയാണ് കുറ്റകൃത്യം ചെയ്യാന്‍ 16ഉം 14ഉം വയസുള്ള കൗമാരക്കാര്‍ക്ക് പ്രേരണയായതെന്ന് പൊലീസ് പറയുന്നു.

പുനെയിലാണ് സംഭവം. ശാലിനി ബാബന്‍ റാവുവിനെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വീട്ടില്‍ നിന്ന് 1.6 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും മകന്റെ പരാതിയില്‍ പറയുന്നു.

വയോധികയെ വായ് മൂടിക്കെട്ടി

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആണ്‍കുട്ടികള്‍ വീട്ടില്‍ എത്തിയത്. പ്രതികള്‍ക്ക് ശാലിനിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ ഇതിന് മുന്‍പ് ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. വയോധികയെ ആക്രമിച്ച ശേഷം വായ്മൂടി കെട്ടി. തുടര്‍ന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. ടെലിവിഷന്‍ പരിപാടിയായ സിഐഡിയിലെ ചില വിദ്യകള്‍ പ്രതികള്‍ അനുകരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.