'ഞാന്‍ മുഴുവന്‍ സമയ പ്രസിഡന്റ്; മാധ്യമങ്ങളിലൂടെയുള്ള സംസാരം വേണ്ട'; ഒളിയമ്പെയ്ത് സോണിയ

ആത്മ നിയന്ത്രണവും അച്ചടക്കവുമാണ് വേണ്ടതെന്ന് സോണിയ
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി സംസാരിക്കുന്നു/ട്വിറ്റര്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി സംസാരിക്കുന്നു/ട്വിറ്റര്‍

ന്യൂഡല്‍ഹി: താന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രസിഡന്റ് ആണെന്നും സജീവമായി ഇടപെടുന്ന തന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ്, ജി-23 നേതാക്കളെ ലക്ഷ്യമാക്കിയുള്ള സോണിയയുടെ ഒളിയമ്പ്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് നേരത്തെ 23 നേതാക്കളുടെ കൂട്ടായ്മ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന സോണിയ പറഞ്ഞു. അതിനു വേണ്ടത് ഐക്യമാണ്. പാര്‍ട്ടിയുടെ താത്പര്യമാണ് മുഖ്യമായും ഉയര്‍ത്തിപ്പിടിക്കേണ്ടത്- പ്രവര്‍ത്തക സമിതി യോഗത്തിനു തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാത്തിലും ഉപരി ആത്മ നിയന്ത്രണവും അച്ചടക്കവുമാണ് വേണ്ടതെന്ന് സോണിയ പറഞ്ഞു.

പുതിയ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള മാര്‍ഗ രേഖ പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ജൂണ്‍ 30 ഓടെ ഇതു പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മൂലം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. 

കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയാണ് വേണ്ടത്. എന്നാല്‍ അതു പാര്‍ട്ടി വേദിക്ക് അകത്ത് ആയിരിക്കണം. തന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ലെന്ന് സോണിയ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com