20കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; നിരവധി തവണ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

20കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: 20കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. മുപ്പതുകാരനാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ബദോയ് ജില്ലയിലെ ഗ്യാന്‍പൂരിലാണ് സംഭവം.

യുവതിയെ ഇയാല്‍ പലതവണ പ്രലോഭിപ്പിച്ച് കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 17നാണ് യുവതിയുടെ പിതാവ് സമീപപ്രദേശത്തെ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലും പെണ്‍കുട്ടിയെ കണ്ടെത്തായിരുന്നില്ല.

യുവതിയുടെ വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.  പ്രതിക്കെതിരെ ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com