'കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു'; കനയ്യ കുമാറിന് എതിരെ ഡി രാജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 05:33 PM  |  

Last Updated: 28th September 2021 05:33 PM  |   A+A-   |  

D_Raja,_CPI_National_Secretary

ഡി രാജ


ന്യൂഡല്‍ഹി: കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അദ്ദേഹത്തെ അദ്ദേഹം തന്നെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്നാണ് പരഞ്ഞത്. വ്യക്തിപരമായ താത്പര്യങ്ങളുള്ളതുകൊണ്ടാണ് പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു. 

ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ത്ഥം. ഇതിനെ ചതിയെന്ന് താന്‍ വിശേശിപ്പിക്കും. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണ്. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചു- രാജ പറഞ്ഞു. 

ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.