ട്രെയിനിന് അടിയില്‍പ്പെട്ട യുവതി; അത്ഭുതരക്ഷപ്പെടല്‍; അമ്പരപ്പിക്കുന്ന വീഡിയോ

ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


റോത്തക്: ട്രെയിനിന് അടിയില്‍പ്പെട്ട യുവതിക്ക് അത്ഭുതരക്ഷപ്പെടല്‍. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. തനിക്ക് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് യുവതി ഫോണ്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഒരു ഗുഡ്‌സ് ട്രെയിന്‍ കടന്ന് പോയിക്കഴിയുമ്പോള്‍ യുവതി ട്രാക്കില്‍ കിടക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കില്‍ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറിപ്പോകുന്നു.

ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ഏപ്രില്‍ 12ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. ഏകദേശം 94,000 പേരാണ് വീഡിയോ കണ്ടത്. 3,300 ലൈക്കുകളും ലഭിച്ചു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com