മുഹമ്മദ്പൂരിന്റെ പേര് മാറ്റി മാധവപുരം എന്നാക്കി; ബോര്‍ഡ് സ്ഥാപിച്ച് ബിജെപി

എന്നാല്‍ മുഹമ്മദ്പൂരിന്റെ പേര് മാറ്റിയിട്ടില്ലെന്നും  അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബിജെപി സ്ഥാപിച്ച ബോര്‍ഡ്/എക്‌സ്പ്രസ്‌
ബിജെപി സ്ഥാപിച്ച ബോര്‍ഡ്/എക്‌സ്പ്രസ്‌


ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മുഹമ്മദ്പൂരിന്റെ പേര് മാധവപുരം എന്നാക്കി ബിജെപി. ഗ്രാമാതിര്‍ത്തിയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധവപുരത്തിലേക്ക് സ്വാഗതം എന്ന ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ മുഹമ്മദ്പൂരിന്റെ പേര് മാറ്റിയിട്ടില്ലെന്നും അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ അദേഷ് ഗുപതയുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍മാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ബോര്‍ഡ് സ്ഥാപിച്ചത്. നാട്ടുകാരാണ് പേര് മാറ്റാനായി മുന്‍കൈ എടുത്തത് എന്നാണ് ബിജെപിയുടെ അവകാശവാദം. 

അടിമത്വത്തിന്റെ പ്രതീകം വേണ്ടെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പേര് മാറ്റിയതെന്ന് അദേഷ് ഗുപ്ത ട്വിറ്ററില്‍ കുറിച്ചു. 40 ഗ്രാമങ്ങള്‍ മുഗള്‍ ഭരണകാലത്തെ പേര് മാറ്റാനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.

അതേസമയം, പേര് മാറ്റവുമായി ബന്ധപ്പെട്ട് ദക്ഷിണ ഡല്‍ഹി കോര്‍പ്പറേഷന്‍ പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണെന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com