ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ഇല്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാവില്ല: ഹൈക്കോടതി

ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ ഉള്ളിടത്തോളം കാലം തുക നല്‍കാന്‍ കമ്പനിക്കു ബാധ്യതയുണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പെര്‍മിറ്റോ പുതുക്കിയിട്ടില്ലെന്നതിന്റെ പേരില്‍ അപകട നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ ഉള്ളിടത്തോളം കാലം തുക നല്‍കാന്‍ കമ്പനിക്കു ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

അപകടത്തില്‍പെട്ട സ്‌കൂള്‍ ബസിന്റെ ഉടമ നല്‍കിയ ഹര്‍ജിയില്‍ കീഴ്‌ക്കോടതി വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അപകടം നടന്ന ദിവസം ബസിന് പെര്‍മിറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, നഷ്ടപരിഹാരം ഉടമ നല്‍കമെന്നാണ് കീഴ്‌ക്കോടതി വിധിച്ചത്. 

കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി മുഴുവന്‍ നഷ്ടപരിഹാരത്തുകയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് നിര്‍ദേശിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെങ്കില്‍ കമ്പനി ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോളിസി എടുത്ത ശേഷമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞത്. വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതു ലഭ്യമാവുന്നതു വരെ താത്കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 

അപകടം നടന്ന ദിവസം പെര്‍മിറ്റ് ഇല്ലായിരുന്നുവെന്ന പേരില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com