നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; മക്കൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

അമ്മയെയും മുതിർന്ന മൂന്ന് കുട്ടികളെയും വെള്ളിയാഴ്ച രാത്രി തന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുർ: കുടുംബ വഴക്കിനെ തുടർന്ന് രാജസ്ഥാനിൽ നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികളും മരിച്ചു. യുവതി രക്ഷപ്പെട്ടു. രാജസ്ഥാനിലെ അജ്മേർ ജില്ലയിലാണ് സംഭവം.

മതിയ (32) എന്ന യുവതിയാണ് തന്റെ മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയത്. കോമൾ (4), റിങ്കു (3), രജ്‌വീർ (22 മാസം), ദേവ്‌രാജ് (ഒരുമാസം) എന്നിവരാണ് മരിച്ചത്. കുട്ടികളെയും അമ്മയെയും പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. 

അമ്മയെയും മുതിർന്ന മൂന്ന് കുട്ടികളെയും വെള്ളിയാഴ്ച രാത്രി തന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് യുവതി കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com