അടിച്ചു ഫിറ്റായി എയര്‍ ഹോസ്റ്റസ്, റസ്റ്ററന്റില്‍ ബഹളം; കാര്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ചു തകര്‍ത്തു

മദ്യപിച്ചു ലക്കു കെട്ട് റെസ്റ്റോറന്റില്‍ ബഹളമുണ്ടാക്കിയ എയര്‍ ഹോസ്റ്റസിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: മദ്യപിച്ചു ലക്കു കെട്ട് റെസ്റ്റോറന്റില്‍ ബഹളമുണ്ടാക്കിയ എയര്‍ ഹോസ്റ്റസിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാചി സിങ്ങിനെയും മുന്നു സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

ജയ്പുരിലെ റസ്റ്ററന്റില്‍ വച്ച് ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരു കുടുംബവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. റസ്റ്ററന്റിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, കുടുംബത്തിന്റെ കാര്‍ എയര്‍ ഹോസ്റ്റസ് ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ചു തകര്‍ത്തു. 

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രാചി സിങ്, ഭര്‍ത്താവ് കാര്‍ത്തിക് ചൗധരി, വികാസ് ഖണ്ഡേവാള്‍, നെഹ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം ലഭിച്ചതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com