ഒരു സൈനികനു പോലും ജീവഹാനിയില്ല; ചൈനീസ് സൈന്യത്തെ തുരത്തി; രാജ്‌നാഥ് സിങ് ലോക്‌സഭയില്‍

ഡിസംബര്‍ 9ന് അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ തല്‍സ്ഥിതി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. എന്നാല്‍ സമയോചിതമായ ഇടപെടിലിലൂടെ സൈന്യം അത് പരാജയപ്പെടുത്തി
രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ സംസാരിക്കുന്നു
രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ സംസാരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി . അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ തുരത്തിയതായും ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു.

ഡിസംബര്‍ 9ന് അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ തല്‍സ്ഥിതി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. എന്നാല്‍ സമയോചിതമായ ഇടപെടിലിലൂടെ സൈന്യം അത് പരാജയപ്പെടുത്തിയതായും രാജ്‌നാഥ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഇരുരുഭാഗത്തും ചില സൈനികര്‍ക്ക് പരിക്കേറ്റതായും ഇന്ത്യന്‍ സൈനികരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും  സൈന്യത്തിന്റെ വീരോചിതമായ ഇടപെടലിനെ തുടര്‍ന്ന് തവാങ് മേഖലയില്‍ നിന്നും  ചൈനീസ് സൈന്യം പിന്‍മാറിയതായും രാജ്‌നാഥ് ലോക്‌സഭയെ അറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്നും ഒരു ഇഞ്ച് ഭുമി പോലും വിട്ടുകൊടുക്കില്ലെന്നും ഏത് തരത്തിലുള്ള വെല്ലുവിളി നേരിടാനും സൈന്യം പൂര്‍ണ സജ്ജമാണെന്നും രാജ്‌നാഥ് പറഞ്ഞു. 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്ന് സൈനിക മേധാവികള്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

വിഷയത്തില്‍ മനീഷ് തിവാരി എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com