'കോണ്‍ഗ്രസ് കോമയില്‍'; ഗുജറാത്തിലെ തോല്‍വിക്ക് കാരണം ആം ആദ്മിയല്ല; മറുപടി

സൂര്യന്‍ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് (ഗുജറാത്ത്) നടന്നത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്ന (കന്യാകുമാരി)യില്‍ നിന്നാണ് അദ്ദേഹം പദയാത്ര ആരംഭിച്ചത്.
ഭഗവന്ത് സിങ് മാന്‍/ഫയല്‍
ഭഗവന്ത് സിങ് മാന്‍/ഫയല്‍

ന്യുഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണം ആം ആദ്മിയാണെന്ന രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒരു തവണ മാത്രമാണ് രാഹുല്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്. തന്റെ ഒരു സന്ദര്‍ശനത്തിലൂടെ തെരഞ്ഞടുപ്പില്‍ വിജയിക്കാമെന്ന് അദ്ദേഹം കരുതിയെന്നും അദ്ദേഹം പറഞ്ഞു. 

സൂര്യന്‍ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്ന (കന്യാകുമാരി)യില്‍ നിന്നാണ് അദ്ദേഹം പദയാത്ര ആരംഭിച്ചത്. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോണ്‍ഗ്രസിന് രാജ്യത്ത്‌ ഒരു മാറ്റവും കൊണ്ടുവരാന്‍ പറ്റില്ല, രാഹുല്‍ പറഞ്ഞത് കൈമാറ്റത്തെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയാണ്. പാര്‍ട്ടി വളരെ ദരിദ്രമായി. അവര്‍ തങ്ങളുടെ  എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ വില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് കോമയിലാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. എന്നാല്‍ നിലവില്‍ ഈ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. 1985ലെ തെരഞ്ഞെടുപ്പില്‍ 149 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ 37 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബിജെപി മറികടന്നത്. 182 സീറ്റുകളില്‍ ഇത്തവണ 156 സീറ്റുകളും ബിജെപി നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com