റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നില്‍ കടുവ, പിന്നീട് - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലെത്തിയ കടുവയുടെ ദൃശ്യം
റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലെത്തിയ കടുവയുടെ ദൃശ്യം

രാജ്യത്തെ പല റോഡുകളും വനത്തിനകത്തുകൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ യാത്രയ്ക്കിടെ വന്യമൃഗങ്ങള്‍ വാഹനത്തിന് മുന്നില്‍ വന്നുപെടുന്നത് സാധാരണ സംഭവമാണ്. ഇപ്പോള്‍  ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ടു യാത്രക്കാര്‍ കടുവയുടെ മുന്നില്‍ വന്നുപെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വനത്തിന് നടുവില്‍ വച്ചാണ് സംഭവം. രണ്ടു യാത്രക്കാര്‍ അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ മുന്നില്‍ കടുവയെ കാണുകയായിരുന്നു. കടുവയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി യാത്രക്കാര്‍ പതുക്കെ പിന്നോട്ടെടുക്കുന്നത് വീഡിയോയില്‍ കാണാം.

മീറ്ററുകള്‍ക്ക് അപ്പുറത്ത് വച്ച് കടുവയെ കണ്ട് ബൈക്ക് പതുക്കെ പിന്നോട്ടെടുത്തു. ഈസമയത്ത് മറ്റൊരു കാറും പിന്നോട്ടെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യാത്രക്കാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 
വീഡിയോ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com