പാട്ടും ഡാന്‍സും ഉണ്ടെങ്കില്‍ നിക്കാഹ് നടത്തില്ല; അനിസ്ലാമികമെന്ന് പണ്ഡിതര്‍

കല്യാണവീട്ടില്‍ പാട്ടും ഡാന്‍സും ഉണ്ടെങ്കില്‍ നിക്കാഹ് നടത്തിത്തരില്ലെന്ന് മതപണ്ഡിതരുടെ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബുലന്ദ്ശഹര്‍ (യുപി): കല്യാണവീട്ടില്‍ പാട്ടും ഡാന്‍സും ഉണ്ടെങ്കില്‍ നിക്കാഹ് നടത്തിത്തരില്ലെന്ന് മതപണ്ഡിതരുടെ തീരുമാനം. യുപി ബുലന്ദ്ശഹറിലെ പണ്ഡിതരാണ് പുതിയ നിബന്ധന മുന്നോട്ടുവച്ചത.്. 

വിവാഹ വീട്ടില്‍ ഡിജെയോ പാട്ടോ ഡാന്‍സോ ഉണ്ടെങ്കില്‍ നിക്കാഹ് നടത്തിത്തരില്ലെന്ന് ഖാസി മൗലാന ആരിഫ് ഖാസിമി പറഞ്ഞു. മത നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

പാട്ടും ഡാന്‍സും ഇസ്ലാമികമല്ലെന്ന് ഖാസിമി വാര്‍ത്താ ലേഖകരോടു പറഞ്ഞു. ഇതെല്ലാം ധൂര്‍ത്ത് ആയി മാത്രമേ കാണാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇസ്ലാമിക സമൂഹത്തില്‍നിന്നും ധൂര്‍ത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ഉലമ ലക്ഷ്യമിടുന്നതെന്നും ഖാസിമി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com