'അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല'; കാമുകി വിവാഹാഭ്യര്‍ഥന നിരസിച്ചു; ഫെയ്‌സ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു
ഗുവഹാത്തി: കാമുകി വിവാഹാഭ്യര്‍ഥന വിസമ്മതിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഗുവഹാത്തി സില്‍ചിലെ വാടകമുറിയിലാണ് 27കാരന്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
'ഔപചാരികമായി വിവാഹം ആലോചിച്ചു. അവള്‍ എല്ലാവരുടെയും മുന്നില്‍വച്ച് അത് നിരസിച്ചു. ഞങ്ങളുടെ പ്രണയം അറിഞ്ഞ അവളുടെ അമ്മാവന്‍ അവളെ കൊല്ലുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ കാരണം അവള്‍ വേദനിക്കരുത്. അതുകൊണ്ട് ഈ ലോകത്തോട് ഞാന്‍ വിടപറയുകയാണ്. അമ്മ, അമ്മാവന്‍, സഹോദരി, ജ്യേഷ്ഠന്‍ തുടങ്ങി എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, അതിനേക്കാള്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.' മരണത്തിനു മുന്‍പായി ജയ്ദീപ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ജയ്ദീപിന്റെ ആത്മഹത്യയില്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സഹോദരന്‍ രൂപം റേ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബമാണ് ജയ്ദീപ് ജീവനൊടുക്കാന്‍ കാരണം. അവനായിരുന്നു കുടുംബത്തിന്റെ സംരക്ഷണം. അവന് നല്ല ജോലിയുണ്ട്. എന്നിട്ടും എന്താണ് ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ലെന്ന് സഹോദരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക