നിയന്ത്രണം നഷ്ടമായത് 'വില്ലനാ'യി; 2021ല്‍ 19,400 വാഹന അപകടങ്ങള്‍; 9150 പേര്‍ക്ക് ജീവന്‍ നഷ്ടമായി

2020ലേതിനെക്കാള്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തിൽപ്പെട്ട റിഷഭ് പന്ത് ഓടിച്ച വാഹനം/ ചിത്രം: എഎൻഐ
അപകടത്തിൽപ്പെട്ട റിഷഭ് പന്ത് ഓടിച്ച വാഹനം/ ചിത്രം: എഎൻഐ

ന്യൂഡല്‍ഹി: വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി 19,478 അപകടങ്ങള്‍ രാജ്യത്തുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. 9150 പേര്‍ മരിച്ചതായും 19.077 പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ലേതിനെക്കാള്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 4,12,432 റോഡ് അപകടങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. 1,53,972 പേര്‍ക്ക് ഇവയില്‍ ജീവന്‍ നഷ്ടപ്പെട്ടു. 3,84,448 പേര്‍ക്കാണ് പരിക്കു പറ്റിയത്.

കുടുതല്‍ അപകടങ്ങളും സംഭവിച്ചത് വാഹനങ്ങള്‍ക്ക് പിന്നില്‍ ഇടിച്ചാണ്. 21.2 ശതമാനം അപകടങ്ങള്‍ ഇങ്ങനെ സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായതും ഇത് തന്നെയാണ്. നേര്‍ക്കുനേര്‍ വാഹനമിടിച്ച് 18.5 ശതമാനം അപകടങ്ങള്‍ ഉണ്ടായാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു കൊണ്ട് 2021ല്‍ 16,397 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 8438 പേര്‍ ഡ്രൈവര്‍മാരും 7959 പേര്‍ യാത്രക്കാരും ആണെന്ന് റോഡ് ഹൈവേ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഹെല്‍മറ്റ് ധരിക്കാതിരുന്നതുകൊണ്ട് 2021ല്‍ 46,593 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 32,877 പേര്‍ വണ്ടി ഓടിച്ചവരും 13,716 പേര്‍ പിന്‍സീറ്റ് യാത്രക്കാരും ആണെന്ന് റോഡ് ആക്സിഡന്റ് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com