ഇഡി വിട്ട ജോയിന്റ് ഡയറക്ടര്‍ ബിജെപി സ്ഥാനാര്‍ഥി; അപര്‍ണയ്ക്കും റീത്തയുടെ മകനും സീറ്റില്ല

രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍ സിങ്
രാജേശ്വര്‍ സിങ്/എഎന്‍ഐ
രാജേശ്വര്‍ സിങ്/എഎന്‍ഐ

ലക്‌നൗ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍നിന്നു സ്വയം വിരമിച്ച ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ്ങിനെ ബിജെപി ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി. സരോജിനി നഗറില്‍നിന്നാണ് രാജേശ്വര്‍ സിങ് ജനവിധി തേടുക. ഇതടക്കം തലസ്ഥാനമായ ലക്‌നൗവിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 

2 ജി സ്‌പെക്ട്രം, അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍ സിങ്. ഇക്കഴിഞ്ഞ ദിവസമാണ് സിങ് ഇഡിയില്‍നിന്നു സ്വയം വിരമിച്ചത്. 

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവും റീത്താ ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷിയും ബിജെപി പട്ടികയില്‍ ഇടം നേടിയിട്ടില്ല. 

ലക്‌നൗ കന്റോണ്‍മെന്റില്‍ മന്ത്രി ബ്രിജേഷ് പഥക്‌ സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥിയായ മത്സരിച്ച അപര്‍ണ ബിജെപി സ്ഥാനാര്‍ഥിയായ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. അടുത്തിടെ എസ്പി വിട്ട അപര്‍ണ ബിജെപിയില്‍ ചേരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com